ടി ഇ അബ്ദുള്ള സാഹിബ്‌ കാസർകോടിന്റെ ഹൃദയം തൊട്ട് അറിഞ്ഞ നേതാവിരുന്നു, കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി

(www.kl14onlinenews.com)
(02-FEB-2023)

ടി ഇ അബ്ദുള്ള സാഹിബ്‌ കാസർകോടിന്റെ ഹൃദയം തൊട്ട് അറിഞ്ഞ നേതാവിരുന്നു,
കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി
കാസർകോട്:
കാസർകോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും കാസർഗോഡ് നഗരസഭ മുൻ ചെയർമനുമായ TE അബ്ദുള്ള സാഹിബ്‌ കാസർഗോഡിനെ കണ്ണീരിലാക്കി പടിഇറങ്ങിയിരിക്കുകയാണ്. കോഴിക്കോട് ബേബി മെമ്മോരിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അബ്ദുള്ള ഇന്നലെ ഉച്ചക്ക് 2.30 നമ്മളെ വിട്ട് പോയത് നേതൃഗുണവും തലയെടുപ്പുമുള്ള സൗമ്യനായ നേതാവിനെയാണ് കേരളത്തിന് തന്നെ നഷ്ടമായത് മുൻ MLA TA ഇബ്രാഹീം സാഹിബിന്റെ മകനായി ജനിച്ച അദ്ദേഹത്തിന്റെ സംഘടന മികവ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ തന്നെ തെളിയിച്ചിട്ടുണ്ട്. കാസർഗോഡ് നഗരസഭ ചെയർമാൻ ആയ കാലത്ത് അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികൾ സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭ അംഗീകാരം നേടി കൊടുത്തു.
മത രാഷ്ട്രീയ സാമൂഹിയ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം ആയിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ബാർസക്കി ആയ ജീവിതം സന്തോഷത്തിൽ ആകട്ടെ. കുടുംബത്തിന് ക്ഷമ നൽകട്ടെ.
കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു.

കാസർകോട് മണ്ഡലത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നു

കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി

Post a Comment

Previous Post Next Post