പ്രവാസികളെ ആശങ്ക പെടുത്തുന്ന ബജറ്റ് - കെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി 2023

(www.kl14onlinenews.com)
(06-FEB-2023)

പ്രവാസികളെ ആശങ്ക പെടുത്തുന്ന ബജറ്റ് - കെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി
ദോഹ : സംസ്ഥാന സർക്കാറിൻറെ ബജറ്റിലെ പല നിർദ്ദേശങ്ങളും എങ്ങനെ ജനങ്ങളെ പിഴയാനുള്ള മാർഗ്ഗങ്ങളാണെന്നും തികച്ചും ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾ ഉടനെ പിൻവലിക്കണമെന്ന് കെ എം സി സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . പൂട്ടിയിട്ട വീട്ടുകൾക്ക് സെസ്സ് നടപ്പിലാക്കുമെന്ന നിർദ്ദേശം പ്രവാസ ജീവിതം നയിക്കുന്ന ഒട്ടേറെ ഫാമിലിക്ക് ദോശമായി ബാധിക്കുമെന്നും എപ്പോഴും പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാറായി എൽഡിഎഫ് സർക്കാർ മാറിയെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു . ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസ്സർ കൈതക്കാട് , അൻവർ കാടങ്കോട് , സലാം ഹബീബി ,മാക് അടൂർ ,ഹാരിസ് എരിയാൽ എന്നിവർ പ്രസംഗിച്ചു . സമീർ ഉടുംബുന്തല സ്വാഗതവും ഷാനിഫ് പൈക നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post