സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കും; സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഏഴു കോടി

(www.kl14onlinenews.com)
(03-FEB-2023)

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കും; സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഏഴു കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ. ആരോഗ്യ പരിചരണത്തിന് 30 കോടി ബജറ്റിൽ മാറ്റിവെച്ചു. പേ വിഷത്തിനെതിരെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്കായി 2828.33 കോടി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഏഴു കോടി ബജറ്റിൽ അനുവദിച്ചു. ലൈഫ് സപ്പോർട്ട് ആംബുലൻസിന് 75 കോടി. ഹോമിയോ ശാക്തീകരിക്കാൻ 25.15 കോടി അനുവദിച്ചു. തലശേരിയിൽ ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ 10 കോടി ബജറ്റിൽ അനുവദിച്ചു.

സംസ്ഥാനത്ത് അതീവ ദരിദ്ര കുടുംബങ്ങളായി 64006 കണ്ടെത്തി. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ തുടങ്ങിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചുവർഷത്തിനു ഉള്ളിൽ ഇവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ പദ്ധതി രൂപീകരിക്കും. ഇതിനുവേണ്ടി 50 കോടി രൂപ ഗ്യാപ്പ് ഫണ്ടായി ബജറ്റിൽ മാറ്റിവെച്ചതായി ധനമന്ത്രി.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി. മേക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم