ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബി ജോസിന്റെ ഹർജി തള്ളി

(www.kl14onlinenews.com)
(06-FEB-2023)

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബി ജോസിന്റെ ഹർജി തള്ളി
കൊച്ചി: ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ​ഗുരുതരമെന്ന് ഹൈക്കോടതി. അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് പറഞ്ഞു.

സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സൈബിയുടെ ഹര്‍ജി പരിഗണിച്ചത്. പ്രാഥമികമായി വാദം കേട്ട കോടതി സൈബിയുടെ ആവശ്യങ്ങള്‍ തള്ളി. അഭിഭാഷക സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ആരോപണമാണിത്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരട്ടയെന്നും കോടതി പറഞ്ഞു.

മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു

Post a Comment

أحدث أقدم