ഇന്ധന സെസ് കുറയുമോ?, തീരുമാനം ഇന്നറിയാം; എല്‍ഡിഎഫില്‍ രണ്ടഭിപ്രായം

(www.kl14onlinenews.com)
(08-FEB-2023)

ഇന്ധന സെസ് കുറയുമോ?, തീരുമാനം ഇന്നറിയാം; എല്‍ഡിഎഫില്‍ രണ്ടഭിപ്രായം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തില്‍ വിവാദമായ ഇന്ധന സെസ് വര്‍ധനവിന് ഇന്ന് അന്തിമ തീരുമാനമാകും. ഇന്ധന സെസ് വില കുറയ്ക്കുമോ കൂട്ടുമോ എന്നതില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിലപാട് അറിയിക്കും. ബജറ്റിന്‍മേലുളള പൊതുചര്‍ച്ചയിലാകും ധനമന്ത്രി നിലപാട് വ്യക്തമാക്കുക.
വ്യാപക പ്രതിഷേധത്തിനൊടുവില്‍ സെസ് വര്‍ധന കുറയ്ക്കാനാലോചിക്കുന്നതായി സര്‍ക്കാര്‍ മുമ്പ് അറിയിച്ചിരുന്നു. രണ്ട് രൂപ ഒരു രൂപയാക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഈ കാര്യത്തില്‍ രണ്ടഭിപ്രായമാണ്. സെസ് കുറയ്ക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സെസ് വിലവര്‍ധനയില്‍ മാറ്റം കൊണ്ടുവന്നാല്‍ അത് പ്രതിപക്ഷത്തിന്റെ വിജയമാകും എന്ന ചര്‍ച്ചയും ഇടത് മുന്നണിയിലുള്ളതായാണ് ലഭിക്കുന്ന വിവരം.
അതേ സമയം സെസ് കുറക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ക്കുന്നുമുണ്ട്. എന്നാല്‍ സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കുകയും ചെയ്യും. അതേസമയം സെസ് നില നിര്‍ത്തി ഭൂമിയുടെ ന്യായ വില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറക്കുന്നതും ചര്‍ച്ചയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.


Post a Comment

Previous Post Next Post