ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; അപകടം പിറന്നാള്‍ ദിനത്തില്‍

(www.kl14onlinenews.com)
(11-FEB-2023)

ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; അപകടം പിറന്നാള്‍ ദിനത്തില്‍
ഉപ്പള: ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. കാസർകോട് തലപ്പാടി തൂമിനാട് നടന്ന ദാരുണമായ സംഭവത്തിൽ തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയ ഷീല. ഒരു വർഷം മുമ്പാണ് യുവതി വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗള്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم