ഹമീദിന്റെ ദുരൂഹ മരണം പോലീസ് അന്വേഷണത്തിൽ അനാസ്ഥയെന്ന്:ജില്ലാ ജനകീയ നീതി വേദി

(www.kl14onlinenews.com)
(26-FEB-2023)

ഹമീദിന്റെ ദുരൂഹ മരണം പോലീസ് അന്വേഷണത്തിൽ അനാസ്ഥയെന്ന്:ജില്ലാ ജനകീയ നീതി വേദി

മുള്ളേരിയ : 2022 സപ്തമ്പർ 20 ന് ദുരൂഹ സാഹചര്യത്തിൽ പ്ലാന്റേഷൻ എസ്റ്റേറ്റിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കാണാനിടയായ സംഭവത്തിൽ ഏറെ ദുരൂഹതകളുണ്ടായിട്ടും ആദൂർ പോലീസ് ഉദ്യോഗസ്ഥന്മാർ കൃത്യമായ രീതിയിൽ അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്നും, മേൽ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊഴി നൽകുകയും പരാതി നൽകുകയും ചെയ്ത പൊതുപ്രവർത്തർക്കെതിരെയും, ആത്മഹത്യ വാർത്തയാക്കിയ ഓൺലൈൻ പോർട്ടലിനെതിരെയും കേസെടുക്കുകയാണ് ആദൂർ പോലീസ് അധികൃതർ ചെയ്തതെന്നും, 12 ഫീറ്റിലധികം ഉയരമുള്ള ഷെഡ്ഡിന്റെ മേൽ കൂരയിൽ 2 ചെത്ത് കല്ല് വെച്ച് കയറി സ്വന്തം കഴുത്തിന് കുരുക്കിടാൻ കഴിയില്ലെന്നിരിക്കെ, അതെങ്ങിനെ സംഭവിച്ചു എന്ന് പറയാൻ അന്വേഷണ ഉദ്യോഗസ്ഥന്മാർ ബാധ്യസ്ഥരാണെന്നിരിക്കെ പരാതി പ്രകടിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകരെ ഈ കേസിന്റെ പിന്നിൽ കൂടിയാൽ മാരക മയക്കുമരുന്ന് കേസിൽ പ്പെടുത്തി 3 വർഷം വരെ അകത്തിടുമെന്ന് ആദൂർ പോലീസ് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയതായും, ജില്ലാ ജനകീയ നീതിവേദി സെക്രട്ടറി അബ്ദുറഹ്മാൻ കൈതോട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ്, പോലീസ് കംപ്ലയ്ന്റ് അഥോറിറ്റി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു

Post a Comment

أحدث أقدم