മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(10-FEB-2023)

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയില്‍ കുട്ടി വീഴുകയും മരണപ്പെടുകയുമായിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധികവും അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.


Post a Comment

أحدث أقدم