കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം; പരിശോധനയില്‍ പിടിച്ചെടുത്തത് പുഴുവരിച്ച നിലയിലുള്ള മത്സ്യം

(www.kl14onlinenews.com)
(06-FEB-2023)

കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം; പരിശോധനയില്‍ പിടിച്ചെടുത്തത് പുഴുവരിച്ച നിലയിലുള്ള മത്സ്യം
കൊച്ചി: എറണാകുളം മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. പുഴുവരിച്ച നിലയിലായിരുന്നു മത്സ്യം. മരട് നഗരസഭ ആരോഗ്യ വിഭാഗമാണ് മീന്‍ പിടിച്ചെടുത്തത്.

രണ്ട് ദിവസമായി വൈറ്റിലയ്ക്ക് സമീപത്ത് കിടന്നിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. കണ്ടെയ്‌നറില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭയെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സ്യം കണ്ടെത്തുകയുമായിരുന്നു

ഒരു തരത്തിലുമുള്ള ശീതീകരണ സംവിധാനങ്ങളും കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നില്ല. മത്സ്യങ്ങളുടെ പുറത്ത് കെമിക്കലുകള്‍ പുരട്ടിയിരുന്നു എന്ന് പരിശോധനയില്‍ കണ്ടെത്തി. ഐസ് ഇല്ലാതിരുന്നതിനാല്‍ മത്സ്യങ്ങള്‍ ചീയാതിരിക്കാന്‍ കെമിക്കലുകള്‍ ഉപയോഗിച്ചതാവാം എന്നാണ് വിലയിരുത്തല്‍. ആന്ധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവറെയോ ബന്ധപ്പെട്ടവരെയോ കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post