തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്

(www.kl14onlinenews.com)
(27-FEB-2023)

തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്
പാലക്കാട്: തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്‌ഫോടനം. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. മലര്‍മക്കാവ് സ്വദേശി പ്രഭാകരന്റെ വീടാണ് സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നത്.
സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് പരിശോധന തുടരുകയാണ്.

Post a Comment

Previous Post Next Post