(www.kl14onlinenews.com)
(04-FEB-2023)
റിയാദ് :സൗദി അറേബ്യയിലെ അൽ അഹ്‌സയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ചു കർണാടക മംഗ്ലുരു സ്വദേശികളായ മൂന്നു പേർ ഉൾപ്പെടെ നാലു യുവാക്കൾ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരായ അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ എന്നിവരാണ് മരിച്ച മംഗ്ലുരു സ്വദേശികൾ. മരിച്ച നാലാമൻ ബംഗ്ലദേശ് സ്വദേശിയാണ്.
അപകടത്തിൽപെട്ട കാർ
ഇന്നലെ രാത്രിയാണു സംഭവം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവർ സ്വകാര്യ കമ്പനി ജീവനക്കാരാണ്.
إرسال تعليق