സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത് ആലോചിച്ച് കേന്ദ്രം

(www.kl14onlinenews.com)
(06-FEB-2023)

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത് ആലോചിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ ആലോചിച്ച് കേന്ദ്രം. നാല് ശതമാനം വര്‍ധനവ് നടപ്പില്‍ വരുത്താനാണ് തീരുമാനം. ഒരു കോടിയിലധികം പേര്‍ക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിച്ചേക്കും.

നിലവിലുള്ള 38 ശതമാനത്തില്‍ നിന്ന് 42 ശതമാനമായിട്ടാകും ഡി എ വര്‍ധിപ്പിക്കുക. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ് ഉണ്ടാകുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. സൂചികയുടെ വാര്‍ഷിക ശരാശരി 361.75 പോയിന്റില്‍ നിന്ന് 372.25 പോയിന്റായി ഉയര്‍ന്നു.

Post a Comment

Previous Post Next Post