പഠനത്തോടൊപ്പം സ്റ്റാര്‍ട്‌അപ് സംരംഭവുമായി വിദ്യാര്‍ഥികള്‍

(www.kl14onlinenews.com)
(24-FEB-2023)

പഠനത്തോടൊപ്പം സ്റ്റാര്‍ട്‌അപ് സംരംഭവുമായി വിദ്യാര്‍ഥികള്‍
കാസർകോട്: കാഞ്ഞങ്ങാട് മഡിയനില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ സിസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ വരുന്ന കോളജ് പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ഥികളില്‍ നിന്നും രണ്ട് സ്റ്റാര്‍ട്‌അപ് സംരംഭത്തിന് തുടക്കം കുറിക്കുന്നതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത് സെന്റര്‍, ഡിജിറ്റല്‍ മാര്‍കറ്റിംഗ് സൊലൂഷന്‍ എന്നീ സംരംഭങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ തുടക്കമിടുന്നത്.

വിദ്യാഭ്യാസ രംഗത്ത് പുതിയൊരു തുടക്കം കുറിക്കുക, ബിസിനസ് മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിലുള്ളത്. മാനസിക ബുദ്ധിമുട്ടുകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും അതിജീവനത്തിനുമായി വേദിയൊരുക്കുകയാണ് കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത് സെന്റര്‍. ഡിജിറ്റല്‍ മാര്‍കറ്റിങ് രംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ സംരംഭത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിലെ തുടര്‍ചയായ പരിശ്രമത്തിനൊടുവില്‍ പഠനത്തോടൊപ്പം തന്നെ ഒരു സംരംഭക അല്ലെങ്കില്‍ ഒരു സംരംഭകന്‍ എന്ന ആശയവുമായി മാനജ്‌മെന്റ് അധികൃതരും നിലവിലെ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് 'ഡൈജിസിസ് അറ്റ് സിസ് റീ കെയര്‍' എന്ന പേരില്‍ രണ്ട് സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയത്. രണ്ട് സ്റ്റാര്‍ടപുകളും നാളെ ഉച്ചയ്ക്ക് 12.30 ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ശാഹിദ്, എകെ ആഇശത് മുബശിറ, അരുണ്‍ വര്‍ഗീസ്, മുഹമ്മദ് സാകിത്, ടി ഷംന എന്നിവര്‍ പങ്കെടുത്തു.


Post a Comment

Previous Post Next Post