സിദ്ദീഖ് ഒമാന് 'കോലായ് മാൻ ഓഫ് ദി ഇയർ 2022' പുരസ്കാരം സമ്മാനിച്ചു

സിദ്ദീഖ് ഒമാന് 'കോലായ് മാൻ ഓഫ് ദി ഇയർ 2022' പുരസ്കാരം സമ്മാനിച്ചു

സിദ്ദീഖ് ഒമാന് 'കോലായ് മാൻ ഓഫ് ദി ഇയർ 2022' പുരസ്കാരം സമ്മാനിച്ചു
കാസർകോട് : കലാ-സാഹിത്യ, സാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും അർപ്പണബോധത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും കോലായുടെ സ്ഥാപകരിൽ ഒരാളുമായ ശ്രീ.സിദ്ദീഖ് ഒമാൻ കോലായ് സംഘടിപ്പിച്ച "പാട്ടും ഊട്ടും " എന്ന സാംസ്കാരിക പരിപാടിയിലാണ് വിദ്യാനാർ സി.ഐ. ഓഫ് പൊലീസ് ശ്രീ. പി. പ്രമോദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.

സമൂഹത്തിൽ നൻമ വർധിക്കുകയും തിൻമയുടെ തോത് കുറയുകയും ചെയ്യണമെങ്കിൽ ജനങ്ങളെ കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ഉൻമത്തരാക്കേണ്ടതെന്ന് പുരസ്കാര ചടങ്ങിൽ ശ്രീ പ്രമോദ് വ്യക്തമാക്കി.

ഇത്തരം സാംസ്കാരിക , ജീവകാരുണ്യ പ്രവർത്തനങ്ങളാണ് തന്നിലെ താനെ തനിക്ക് തിരിച്ചു തരുന്നതെന്നും കോലായയ്ക്ക് കീഴിൽ അണിനിരക്കുന്നവരൊക്കെ മാതൃകാ പുരുഷരായി സമൂഹത്തിന് വഴിത്തോറ്റം നൽകുന്നവരായിരിക്കണമെന്നും മറുപടി പ്രസംഗത്തിൽ സിദ്ദീഖ് വ്യക്തമാക്കി.

സ്കാനിയ ബെദിര പുരസ്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.

അസൈനാർ തോട്ടും ഭാഗം, സലാം കുന്നിൽ ,സീതി ഹാജി കോളിയടുക്കം, ഷാഹുൽഹമീദ് കളനാടൻ,കെ എച്ച് മുഹമ്മദ്, റഹ്മാൻ മുട്ടത്തോടി,ജലീൽ എയർലൈൻസ് , ഹനീഫ് ബദ്രിയ, അബു പാണളം, ഷാഫി കല്ലുവളപ്പിൽ , മജീദ് പള്ളിക്കാൽ , ,സുലൈഖ മാഹിൻ ,നൗഷാദ് ബായിക്കര, മുസ്തഫ ബി.ആർ ക്യു തുടങ്ങിയവർ സിദ്ദീഖ് ഒമാനെ അനുമോദിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന വോയിസ് ഓഫ് കോലായുടെ ഗസൽ സന്ധ്യയ്ക്ക് ജലീൽ ഏയർലൈൻസ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post