2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

(www.kl14onlinenews.com)
(01-FEB-2023)

2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്
ഡൽഹി : 2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

അടുത്ത വർഷം 6.8 % വരെ വളർച്ട മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റിൽ ഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.

രാജ്യത്തെ മധ്യവർഗം ബജറ്റിൽ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. നികുതി സ്ലാബ് ഉയർത്തുക ഒപ്പം നികുതി ഇളവ് ലഭിക്കാവുന്ന ചിലവുകളുടെയും പരിധി ഉയർത്തുക എന്നതാണ് പ്രതീക്ഷ

സ്റ്റാർട്ട് അപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകിയാൽ രാജ്യത്തെ തൊഴിലായ്മ നിരക്ക് കുറയുമെന്നാണ് ഈ മേഖലയിലെ സംരംഭകർ പറയുന്നത്.കേന്ദ്രബജറ്റിൽ കൂടുതൽ പദ്ധതികളും പ്രവർത്തന മൂലധനവും ഉറപ്പാക്കാനായാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post