(www.kl14onlinenews.com)
(09-FEB-2023)
തുര്‍ക്കി, സിറിയ ഭൂകമ്പങ്ങളില്‍ മരണം 15,000 കടന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍. കൊടുംതണുപ്പിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാണാതായവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തിരച്ചിലിനൊപ്പം ചേര്‍ന്നു.
പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങളിലുമായി എത്തിതുടങ്ങി. അമേരിക്കയും ഇരു രാജ്യങ്ങള്‍ക്കും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ കൂടുടുതല്‍ സംഘങ്ങളെയും, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളും എത്തിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇരു രാജ്യങ്ങളിലുമായി രണ്ടുകോടി നാൽപതു ലക്ഷം ജനങ്ങളെ ഭൂകമ്പം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇതിൽ പതിനഞ്ചു ലക്ഷം കുട്ടികളാണ്.
إرسال تعليق