പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 400 രൂപ വർധിച്ചു

(www.kl14onlinenews.com)
(03-Jan-2023)

പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 400 രൂപ വർധിച്ചു
കൊച്ചി :
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4210 രൂപയാണ്.

പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു.

ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 2: 40,360
ജനുവരി 3: 40,760

Post a Comment

Previous Post Next Post