(www.kl14onlinenews.com)
(07-Jan-2023)
കാസർകോട് :കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വ്വതിയാണ്(19) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
ഉദുമയിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അഞ്ജുശ്രീ മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു. മൃതദേഹം ഇന്ന് കാസര്‍ക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. അവിടെവെച്ചാണ് മറ്റ് നടപടികള്‍ സ്വീകരിക്കുക.
ഭക്ഷണം കഴിച്ച വീട്ടിലെ മറ്റു അംഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു. ഡിസംബര്‍ 31നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്
ഭക്ഷ്യവിഷബാധയെത്തുടർന്നു വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Post a Comment