ചെമനാട് ഗ്രാമ പഞ്ചായത്ത്‌ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ഇന്ന്

(www.kl14onlinenews.com)
(21-Jan-2023)

ചെമനാട് ഗ്രാമ പഞ്ചായത്ത്‌ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ഇന്ന്
കോളിയടുക്കം : ചെമനാട് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബെണ്ടിച്ചാൽ ഗ്രേസിങ് ലാൻഡിൽ (ലൈഫ് ഭവന പദ്ധതിക്ക് മുൻവശം ) ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് ഇന്ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി ടി അഹമ്മദലി നാടിന് സമർപ്പിക്കുന്നു.
ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച് ബാലസഭ കലാമേളയും നടക്കുന്നു.
പരിപാടിയിൽ എ ഡി എം സി പ്രകാശൻ പാലായി മുഖ്യയഥിതിയായിരിക്കും. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ആയിഷ കെ എ, ശംസുദ്ധീൻ തെക്കിൽ, രമ ഗംഗാദരൻ, ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി എം സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.


Post a Comment

Previous Post Next Post