ശ്രദ്ധയെ കാമുകൻ കൊല്ലാൻ കാരണം സുഹൃത്തിനെ കണ്ടതെന്ന് പോലീസ്

(www.kl14onlinenews.com)
(24-Jan-2023)

ശ്രദ്ധയെ കാമുകൻ കൊല്ലാൻ കാരണം സുഹൃത്തിനെ കണ്ടതെന്ന് പോലീസ്
ഡൽഹി :
ഡൽഹിയിൽ അഫ്‌താബ് പൂനാവാല തന്റെ ലൈവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയത് തന്റെ സുഹൃത്തിനെ കാണാൻ പോയതിന്റെ പേരിലെന്ന് ഡൽഹി പോലീസ്. അഫ്‌താബ് പൂനാവാലയ്‌ക്കെതിരെ 6636 പേജുള്ള കുറ്റപത്രമാണ് ഡൽഹി പോലീസ് ചൊവ്വാഴ്‌ച ഡൽഹിയിലെ സാകേത് കോടതിയിൽ സമർപ്പിച്ചത്. മെയ് 17ന് സുഹൃത്തിനെ കാണാനാണ് ശ്രദ്ധ ഗുരുഗ്രാമിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തിനെ കാണാൻ പോയി അടുത്ത ദിവസം ശ്രദ്ധ അവരുടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടായിയിരുന്നു. അതിനെ തുടർന്ന് കോപാകുലനായ അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രതിയായ അഫ്‌താബ് അമിൻ പൂനാവാല തന്റെ നിലവിലെ അഭിഭാഷകന് കുറ്റപത്രം നൽകുന്നതിനെ എതിർക്കുകയും, തന്റെ അഭിഭാഷകനെ മാറ്റാൻ ഉദ്ദേശിക്കുന്നുവെന്നും പറഞ്ഞു.

100 സാക്ഷിമൊഴികൾക്കൊപ്പം ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകൾ എന്നിവയാണ് കുറ്റപത്രത്തിലുള്ളത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് അഫ്‌താബിനെ കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ജുഡീഷ്യൽ കസ്‌റ്റഡി ഫെബ്രുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്.

ശ്രദ്ധ വാക്കർ കൊലപാതക കേസ്

ലൈവ്-ഇൻ പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷ്‌ണങ്ങളാക്കി മുറിച്ചതായി അഫ്‌താബ് പൂനാവാല പോലീസിനോട് സമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം മെയിൽ സൗത്ത് ഡൽഹിയിലെ മെഹ്‌റൗളിയിലെ വസതിയിൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ പലപ്പോഴായി ഇയാൾ കാട്ടിൽ തള്ളുകയായിരുന്നു.

ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളും, ശ്രദ്ധ വാക്കറിന്റേതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടും കുറ്റപത്രത്തിന്റെ ഭാഗമാകും. ദക്ഷിണ ഡൽഹിയിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികൾ വാക്കറിന്റേതാണെന്ന് രണ്ട് ഡിഎൻഎ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു


Post a Comment

أحدث أقدم