ഞാനും സാറാ അബൂബക്കറും ഒരേ ചങ്ങലയിലെ കണ്ണികൾ; ഡോ.ഖദീജ മുംതാസ്

(www.kl14onlinenews.com)
(23-Jan-2023)

ഞാനും സാറാ അബൂബക്കറും ഒരേ ചങ്ങലയിലെ കണ്ണികൾ; ഡോ.ഖദീജ മുംതാസ്
കാസർകോട് : തനിക്കും കന്നട സാഹിത്യത്തിലെ ബാനു മുഷ്താഖിനെപ്പോലുള്ളവർക്കും പരിമിത സർക്കിളുകളിൽ നിന്ന് കുതറി എഴുതാൻ പ്രചോദനമായത് സാറ അബൂബക്കറിനെപ്പോലുളളവരായിരുന്നെന്നും അത്തരത്തിൽ ഞങ്ങൾ ഒരേ ചങ്ങലയിലെ കണ്ണികളാണെന്നും ഡോ. ഖദീജ മുംതാസ് അവകാശപ്പെട്ടു.

സാറ രോഷം പൂണ്ടത് മതത്തിന്റെ നേർക്കായിരുന്നില്ല. മറിച്ച്, സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന ദുഷ്ട ശക്തികൾക്കു നേരെയായിരുന്നെന്നും മതം അനുശാസിക്കാത്ത, പൗരോഹിത്യം പടച്ചുണ്ടാക്കിയ കരിനിയമങ്ങൾക്ക് എതിരായിരുന്നു അവരെന്നും. കോലായ് ഒരുക്കിയ സാറാ അബൂബക്കർ അനുസ്മരണം '' ചന്ദ്രഗിരിയുടെ പ്രിയ തോഴീ വിട ! എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർ വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

കോലായ് ലേഡിസ് വിങ്ങ് ചെയർ പേഴ്സൺ ശ്രീമതി സുലേഖ മാഹിൻ അധ്യക്ഷം വഹിച്ച അനുസ്മരണ പരിപാടി , നീലേശ്വരം മുൻ നഗരസഭാ ചെയർമാനും കണ്ണൂർ, യേനപ്പോയ ഡീംഡ് യൂണിവേഴ്സിറ്റികളുടെ മുൻ പരീക്ഷാ കൺട്രോളറും പ്രഭാഷകനുമായ പ്രൊഫ.കെ.പി.ജയരാജ് ഉത്ഘാടനം ചെയ്തു.
സ്കാനിയ ബെദിര സ്വാഗതം പറഞ്ഞു.
അബ്ദുല്ല മൊയ്തീൻ, അഡ്വ. ഹമീദ് പുതിയ പുര, ഗിരിധർ രാഘവൻ , സി.എൽ ഹമീദ്, മുംതാസ് ടീച്ചർ, റജുല ഷംസുദ്ദീൻ, ഹസൈനാർ തോട്ടും ഭാഗം, സമീർ പുതിയ പുര, ഉസ്മാൻ കടവത്ത് , സിദ്ദീഖ് ഒമാൻ എന്നിവർ സാറയെ അനുസ്മരിച്ചു സംസാരിച്ചു.
പരിപാടിയിൽ സാറാ അബൂബക്കറിന്റെ കുടുംബാംഗങ്ങളും കാസർക്കോട്ടെ സാഹിത്യ പ്രമുഖരും കോലായക്കാരും പങ്കെടുത്തു.

Post a Comment

أحدث أقدم