ടാറ്റ ആശുപത്രി നിർത്തലാക്കിയതിനെതിരെ ജനകീയ പോരാട്ടം ശക്തമാക്കും: പി.കെ ഫൈസൽ

(www.kl14onlinenews.com)
(05-Jan-2023)

ടാറ്റ ആശുപത്രി നിർത്തലാക്കിയതിനെതിരെ ജനകീയ പോരാട്ടം ശക്തമാക്കും: പി.കെ ഫൈസൽ
കാസർകോട് :
കാസർകോട് ജില്ലയെ ആരോഗ്യമേഖലയെ തുടരെ, തുടരെ അവഗണിക്കുന്നതിന് തെളിവാണ് ടാറ്റ ആശുപത്രി അടച്ചു പൂട്ടിയതെന് ഡി സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ പറഞ്ഞു. ആയിരക്കണക്കിന് കോവിഡ് രോഗികൾക്ക് ആശ്രയമായി മാറിയ ഈ ആശുപത്രി പൊതുജനാരോഗ്യ കേന്ദ്രമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ ആശുപത്രി അടച്ചു പൂട്ടലിനെതിരെ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷനായി. യു ഡി എഫ് കൺവീനർ എ ഗോവിന്ദൻ നായർ, കെ.പി സി.സി അംഗം ഹക്കിം കുന്നിൽ, ഡി.സിസി ജനറൽ സെക്രട്ടറിമാരായ വി.ആർ വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വിട്, എ വാസുദേവൻ നായർ, സാജിദ് മൗവൽ, രാജേഷ് പള്ളിക്കര, ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വാസു മാങ്ങാട് മണ്ഡലം പ്രസിഡണ്ടുമാരായ കെ.വിഭക്തവത്സലൻ, എം.പി എം ഷാഫി, പ്രമോദ് പെരിയ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി സ്വാഗതവും കെ.പി സുധർമ്മ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post