യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; പിഎഫ്‌ഐ പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഫ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ

(www.kl14onlinenews.com)
(03-Jan-2023)

യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; പിഎഫ്‌ഐ പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഫ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ
ബെംഗളൂരു: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസില്‍ ഒളിവിലുള്ള നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഫ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ. പിഎഫ്‌ഐ പ്രവര്‍ത്തകരുടെ ഫോട്ടോകളും മേല്‍വിലാസവും ഉള്‍പ്പെട്ട നോട്ടീസ് നഗരത്തിലെ വിവിധ ഭാഗങ്ങളിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പതിച്ചിട്ടുണ്ട്.

ദക്ഷിണ കന്നടക്കാരായ സുള്ള്യ സ്വദേശി ബുദൂ ഹൗസില്‍ എസ് മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചര്‍, മടിക്കേരിയിലെ എം എച്ച് തൗഫല്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കന്നടയിലെ കല്ലുമുട്ടുലു വീട്ടില്‍ എം ആര്‍ ഉമ്മര്‍ ഫാറൂഖ് എന്ന ഉമ്മര്‍, സിദ്ദീഖ് എന്ന സുള്ള്യ സ്വദേശി ബെല്ലാരി ഹൗസില്‍ അബൂബക്കര്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷവുമാണ് പ്രതിഫലം.

കോഴിക്കട അടച്ച് പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനെതുടര്‍ന്ന് ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒബിസി വിഭാഗക്കാരായ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം കയ്യാളുന്നത് ഉയര്‍ന്ന വിഭാഗങ്ങളിലുള്ളവര്‍ മാത്രമാണ് എന്നായിരുന്നു ന്യൂനപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.

Post a Comment

Previous Post Next Post