അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി യുവാവ്

(www.kl14onlinenews.com)
(06-Jan-2023)

അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി യുവാവ്
കൊൽക്കത്ത: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി കഷ്ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ച് യു​വാ​വ്. സി​ല്‍​ഗു​രി​യി​ലാ​ണ് സം​ഭ​വം. രേ​ണു​ക ഖാ​ത്തൂ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് രേ​ണു​ക​യെ ഭ​ര്‍​ത്താ​വ് മൊ​ഹ്ദ് അ​ന്‍​സ​റു​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തുടർന്ന് ഇയാൾ രേണുകയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കനാലിൽ എറിഞ്ഞു.

സം​ഭ​വം ന​ട​ന്ന് പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ച​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സിലിഗുരി പ്രദേശത്തെ ഒരു കോളേജിലെ ബ്യൂട്ടിപാർലറിൽ ജോലി പഠിക്കാൻ രേണുക പോയിരുന്നു. ഡിസംബർ അവസാനവാരം മുതലാണ് യുവതിയെ കാണാതായത്. ഡിസംബർ 24 ന് രേണുകയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം സിലിഗുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അൻസാറുളിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഡിസംബർ 24നാണ് അൻസാറുൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. ശേഷം മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി വീടിനു സമീപമുള്ള കനാൽ വഴി ഒഴുക്കി വിടുകയായിരുന്നു. ഇരുവരും വിവാഹിതരായിട്ട് ആറ് വർഷമായി. സിലിഗുരിയിലെ വാർഡ് നമ്പർ 43, ദാദാഭായ് കോളനിയിലായിരുന്നു താമസം. ആദ്യം ദമ്പതികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ പരിഹരിച്ചതായി രേണുകയുടെ കുടുംബം അവകാശപ്പെടുന്നു. ഇവർക്ക് ചെറിയൊരു മകനുണ്ട്.

Post a Comment

Previous Post Next Post