പി ബി എം ഹയർ സെക്കൻഡറി സ്കൂൾ കെ.ജി ഫെസ്റ്റ് നടത്തി

(www.kl14onlinenews.com)
(31-Jan-2023)

പി ബി എം ഹയർ സെക്കൻഡറി സ്കൂൾ കെ.ജി ഫെസ്റ്റ് നടത്തി
നെല്ലിക്കട്ട: പി ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ കെ.ജി ഫെസ്റ്റ് നടത്തി. കെ.ജി. ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പറും പി ബി എം ട്രസ്റ്റ് ചെയർമാനുമായ പി.ബി ഷഫീഖ് ഉദ്ഘടാനം ചെയ്‌തു.കെ.ജി സെക്ഷൻ ഹെഡ് സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി ബി എം സ്കൂൾ മുൻ മാനേജർ ഇ അബൂബക്കർ ഹാജി പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശംസുദ്ധീൻ,ആയിഷ പൊവ്വൽ എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post