ഭാര്യയെ സംശയം; കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ് കീഴടങ്ങി

(www.kl14onlinenews.com)
(27-Jan-2023)

ഭാര്യയെ സംശയം; കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ് കീഴടങ്ങി
കോഴിക്കോട് :കൊയിലാണ്ടിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ഭര്‍ത്താവ് രവീന്ദ്രന്‍ (55) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്‌റ്റേഷനിലെത്തിയ പ്രതി താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ടെന്നാണ് അറിയിച്ചത്. ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2009ല്‍ ആയിരുന്നു ലേഖയുടെയും രവീന്ദ്രന്റേയും വിവാഹം. മൂന്നാം ക്ലാസുകാരിയായ മകള്‍ക്കൊപ്പം ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാവിലെ മകള്‍ സ്‌കൂളിലേക്ക് പോയ സമയത്താണ് രവീന്ദ്രന്‍ ലേഖയെ കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനാണ് ഇയാള്‍ക്ക് ഭാര്യയോടുണ്ടായിരുന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post