(www.kl14onlinenews.com)
(14-Jan-2023)
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ
റിയാദ് :അലിയെയും ഉമറിനെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയകരം. റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് ഇറാക്കി സയാമീസ് ഇരട്ടകളെ മാറ്റി.
ഡോ. അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ, സർജറി സംഘം വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ (കാഷ്) ഇറാഖി ഇരട്ട ഇരട്ടകളായ അലിയെയും ഉമറിനെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ ഏകദേശം 11 മണിക്കൂർ നീണ്ടുനിന്നു. ടെക്നീഷ്യൻമാർക്കും നഴ്സിങ് സ്റ്റാഫുകൾക്കും പുറമെ 27 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഒരു സംഘം ആറു ഘട്ടങ്ങളിലായാണു ശസ്ത്രക്രിയ നടത്തിയത്.
സൽമാൻ രാജാവും കിരീടാവകാശിയും ചേർന്ന് ഇരട്ടകളെ വേർതിരിക്കുന്നതിനുള്ള സൗദി മെഡിക്കൽ പ്രോഗ്രാമിന്റെ തുടർച്ചയായ പിന്തുണയ്ക്ക് റോയൽ കോർട്ട് അഡൈ്വസറും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റെലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അൽ റബീഹ് നന്ദി പറഞ്ഞു. ഈ ശസ്ത്രക്രിയയിലൂടെ സൗദി പ്രോഗ്രാമിന്റെ ഭാഗമായി 54 ഇരട്ട വേർതിരിക്കൽ ശസ്ത്രക്രിയകൾ നടത്തി.
إرسال تعليق