(www.kl14onlinenews.com)
(13-Jan-2023)
ഡൽഹി :
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര കുറ്റം നിഷേധിച്ചു. സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം മൂത്രമൊഴിക്കുകയായിരുന്നെന്നുമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ശങ്കര്‍ മിശ്ര പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സ്ത്രീ സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കര്‍ മിശ്രയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്ത്രീ 30 വര്‍ഷത്തിലേറെയായി ഭരതനാട്യം നര്‍ത്തകിയായിരുന്നെന്നും മൂത്രശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ശങ്കര്‍ മിശ്രയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പോലീസിന്റെ അപേക്ഷ പരിഗണിക്കവെയായിരുന്നു ശങ്കര്‍ മിശ്രയുടെ മറുപടി. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി തള്ളിയിരുന്നു .
ശങ്കര്‍ മിശ്ര അറസ്റ്റിലായത് എന്തിന് ?
2022 നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍, സഹയാത്രികയായ മുതിര്‍ന്ന സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് ശങ്കര്‍മിശ്രയ്ക്ക് എതിരെയുളള കേസ്. കഴിഞ്ഞ വെളളിയാഴ്ച്ച ബെംഗളൂരുവില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതി ഒളിവില്‍ പോയതിനാല്‍ ഡല്‍ഹി പോലീസ് ശങ്കര്‍ മിശ്രയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ട ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും സംഭവം ഔദ്യോഗികമായല്ല എയര്‍ ഇന്ത്യ കൈകാര്യം ചെയ്തതെന്നും ആരോപിച്ചിരുന്നു.
സംഭവം പുറത്തായതോടെ, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന ശങ്കര്‍ മിശ്രയെ സ്ഥാപനം പുറത്താക്കിയിരുന്നു
إرسال تعليق