‘മുന്നറിയിപ്പില്ലാതെ സിആര്‍പിഎഫിനെ പിന്‍വലിച്ചു, യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം’; രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(27-Jan-2023)

‘മുന്നറിയിപ്പില്ലാതെ സിആര്‍പിഎഫിനെ പിന്‍വലിച്ചു, യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം’; രാഹുല്‍ ഗാന്ധി
ഡൽഹി : സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപണം.


Post a Comment

Previous Post Next Post