ഞാൻ വീട്ടിലെത്തി, ജനങ്ങളുടെ വേദന പങ്കിടാൻ ആഗ്രഹിക്കുന്നു: രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(20-Jan-2023)

ഞാൻ വീട്ടിലെത്തി, ജനങ്ങളുടെ വേദന പങ്കിടാൻ ആഗ്രഹിക്കുന്നു: രാഹുൽ ഗാന്ധി
ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് കടന്നു. കശ്മീരിൽ നിന്ന് ഉത്തർപ്രദേശിലേക്ക് താമസം മാറിയവരാണ് തന്റെ പൂർവ്വികരെന്നും ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തിയതുപോലെയാണ് തോന്നുന്നതെന്നും രാഹുൽ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാനാണ് താൻ ഇവിടെ എത്തിയതെന്നും രാഹുൽ പറഞ്ഞു.

”ജമ്മു കശ്മീരിലെ ജനങ്ങൾ എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാനത് മനസിലാക്കുന്നു. എല്ലാവർക്കും മുറിവേറ്റിട്ടുണ്ട്, എല്ലാവരും ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്,” ജമ്മു കശ്മീരിലേക്കുള്ള പ്രവേശന സ്ഥലത്ത് തന്നെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു.

”എന്റെ തല കുനിച്ചുകൊണ്ട്, ഞാൻ നിങ്ങളുടെ നാട്ടിൽ പ്രവേശിച്ചു. നിങ്ങളുടെ മതമോ ജാതിയോ, പാവപ്പെട്ടവനോ പണക്കാരനോ, യുവാക്കളോ, വൃദ്ധരോ എന്തുമാകട്ടെ, രാജ്യം നിങ്ങളുടേതാണെന്നും നിങ്ങൾ ഈ രാജ്യത്തിന്റേതാണെന്നും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. അടുത്ത ഒമ്പത് ദിവസങ്ങൾകൊണ്ട് നിങ്ങളിൽനിന്ന് പലതും പഠിക്കാനാണ് ഞാൻ ജമ്മു കശ്മീരിലെത്തിയത്. നിങ്ങളോട് ഒന്നും പറയാനില്ല,” കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

സെപ്റ്റംബറിൽ കന്യാകുമാരിയിൽനിന്നും തുടങ്ങിയ ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിലാണ് സമാപനം കുറിക്കുക


Post a Comment

أحدث أقدم