(www.kl14onlinenews.com)
(30-Jan-2023)
കാസർകോട് : ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ അമ്പലത്തറ പാറപള്ളിയില്‍ ആണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. യൂസഫ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
യൂസഫിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق