കണ്ണൂരില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ കൂട്ടത്തല്ല്; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

(www.kl14onlinenews.com)
(25-Jan-2023)

കണ്ണൂരില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ കൂട്ടത്തല്ല്; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കണ്ണൂരില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷം. പുറത്ത് നിന്നെത്തിയ സംഘം സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. സ്‌കൂളില്‍ വാര്‍ഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Post a Comment

Previous Post Next Post