(www.kl14onlinenews.com)
(07-Jan-2023)
തിരുവനന്തപുരം: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടം. തിരുവനന്തപുരത്തെ ആര്യനാടാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അവരുടെ അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം അടുക്കള പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.
പാചകത്തിനിടെ വലിയ ശബ്ദം കേട്ടതോടെയാണ് വീട്ടമ്മയും അമ്മയും വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഗ്യാസിന്റെ സിലിണ്ടറില്‍ തീ പിടിച്ചതോടെ അടുക്കളയുടെ എല്ലാ ഭാഗത്തേക്കും തീ പടരുകയായിരുന്നു.
മിക്‌സി, ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, പാത്രങ്ങള്‍, സ്വിച്ച് ബോര്‍ഡ് എന്നിവയിലേക്കും തീ പടര്‍ന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തി വെള്ളം ഒഴിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വേഗം തന്നെ അണച്ചതിനാല്‍ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല. പിന്നീട് ഗ്യാസ് സിലണ്ടര്‍ പുറത്തേക്ക് മാറ്റി. വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് അഗ്നിശമന സേന സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
إرسال تعليق