എസ് വൈ എസ് ജില്ലാ യൂത്ത് കൗൺസിൽ സമാപിച്ചു കട്ടിപ്പാറ സഖാഫി പ്രസിഡണ്ട്, അബ്ദുൽ കരീം മാസ്റ്റർ ജനറൽ സെക്രട്ടറി

(www.kl14onlinenews.com)
(29-Jan-2023)

എസ് വൈ എസ് ജില്ലാ യൂത്ത് കൗൺസിൽ സമാപിച്ചു
കട്ടിപ്പാറ സഖാഫി പ്രസിഡണ്ട്,
അബ്ദുൽ കരീം മാസ്റ്റർ ജനറൽ സെക്രട്ടറി
കാസർകോട്: നേരിന് കവലിരിക്കുക എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിച്ചു വന്ന മെമ്പർഷിപ് ക്യാമ്പയിൻ ജില്ലയിൽ യുത്ത് കൗൺസിലോടെ സമാപിച്ചു. ജില്ലാ യൂത്ത് കൗൺസിൽ ബന്തിയോട് മഖ്ദൂമിയ ക്യാമ്പസിൽ നടന്നു.
ജില്ലയിലെ 407 യൂണിറ്റുകളിലും 50 സർക്കിളുകളിലും 9 സോണുകളിലും കൗൺസിലുകൾ പൂർത്തിയാക്കിയ ശേഷമാണ് ജില്ലാ കൗൺസിൽ നടന്നത്.

മഖ്ദൂമിയ ക്യാമ്പസിൽ നടന്ന കൗൺസിൽ ജില്ല പ്രസിഡന്റ് സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ അല്ബുഖാരിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് മാസ്റ്റർ നരിക്കോട് വിഷയാവതരണം നടത്തി. മൂസ സഖാഫി കളത്തൂർ പ്രവർത്തന റിപ്പോർട്ടും അബ്ദുൽ കരീം ദർബാർകട്ട സാമ്പത്തിക റിപ്പോർട്ടും, സിദ്ദീഖ് സഖാഫി ബായാർ റീഓർഗനൈസിംഗ് റിപ്പോർട്ടും അവതരിപ്പുച്ചു. ബഷീർ പുളിക്കൂർ, മുഹമ്മദ് സഖാഫി പാത്തൂർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി ബഷീർ പറവണ്ണൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവത്തിന്റെ അധ്യക്ഷതിയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദിർ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ കെ മുഹമ്മദ് കോയ സഖാഫി വിഷയാവതരണം നടത്തി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മുഹമ്മദലി അഹ്‌സനി മൂസോടി, നംഷാദ് ബേക്കൂർ, ഹംസ മിസ്ബാഹി ഓട്ടപടവ്‌, ഷാഫി സഅദി ഷിറിയ തുടങ്ങിയവർ സംസാരിച്ചു.

അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.

അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ (പ്രസിഡണ്ട് ) അബ്ദുൽ കരീം ദർബാർകട്ട (ജനറൽ സെക്രെട്ടറി) മൂസ സഖാഫി കളത്തൂർ (ഫിനാൻസ് സെക്രട്ടരി)
സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, സിദ്ദീഖ് സഖാഫി ബായാർ, അബൂബക്കർ കാമിൽ സഖാഫി പാവൂർഡ്ക്ക ,അബ്ദുൽ ജലീൽ സഖാഫി മാവിലാടം ( വൈസ് പ്രസിഡണ്ടുമാർ)
താജുദ്ദീൻ സുബ്ബയ്യകട്ട, മുഹമ്മദ് സഖാഫി തൊക്കെ, അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, അബുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂർ  (സെക്രട്ടറിമാർ )എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന കൗൺസിൽ അംഗങ്ങൾ.
സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ സഅദി, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഷാഫി സഅദി ഷിറിയ, അബൂബക്കർ കാമിൽ സഖാഫി, താജുദ്ദീൻ മാസ്റ്റർ അബ്ദുറഹീം സഖാഫി ചിപ്പാർ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സി എൻ ജഅഫർ.

Post a Comment

Previous Post Next Post