മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

(www.kl14onlinenews.com)
(31-Jan-2023)

മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍
ന്യൂഡൽഹി : മോശം കാലാവസ്ഥയെത്തുടര്‍ന്ന് ശ്രീനഗറില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ശ്രീനഗറില്‍ എത്തിയ കോണ്‍ഗ്രസ് എംപിമാരില്‍ മിക്കവര്‍ക്കും ഡല്‍ഹിയിലേയ്ക്ക് എത്താനായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും മറ്റു കോണ്‍ഗ്രസ് എംപിമാർക്കും പാര്‍ലമെന്‍റില്‍ എത്താനായേക്കില്ലെന്നാണു വിവരം.

പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തിരുന്നു. താപനില പൂജ്യത്തിനു താഴേക്കു വീണിട്ടും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തണുക്കാതെ ആയിരുന്നു ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. കനത്ത മഞ്ഞുവീഴ്ച മൂലം പ്രദേശവാസികളുടെ ജനപങ്കാളിത്തം കുറഞ്ഞെങ്കിലും കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലേക്കെത്തി.

Post a Comment

Previous Post Next Post