‘ഇനിയൊരു തിരഞ്ഞെടുപ്പിനില്ല’; രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

(www.kl14onlinenews.com)
(19-Jan-2023)

‘ഇനിയൊരു തിരഞ്ഞെടുപ്പിനില്ല’; രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജിവയ്ക്കാനൊരുങ്ങുന്നു. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഫെബ്രുവരിയില്‍ സ്ഥാനമൊഴിയാനാണ് തീരുമാനമെന്നും ജസീന്ത വ്യക്തമാക്കി.

ഓക്ടോബര്‍ 24-നാണ് അടുത്ത തിരഞ്ഞെടുപ്പ്.

ഒരു വര്‍ഷത്തേക്കല്ല മറ്റൊരു ടേമിലേക്ക് കൂടി തയാറാടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ എനിക്കതിന് കഴിഞ്ഞില്ല, ആര്‍ഡന്‍ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ആര്‍ഡെന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ന്യൂസിലൻഡ് ലേബർ പാർട്ടി വിജയിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടക്കുമെന്നും ആർഡന്‍ പറഞ്ഞു.

ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഗ്രാന്റ് റോബർട്ട്‌സൺ പാര്‍ട്ടിയുടെ നേതാവാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post