(www.kl14onlinenews.com)
(29-Jan-2023)
തിരുവല്ലം വാഴമുട്ടത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സന്ധ്യ മരിച്ചു.
അപകടമുണ്ടായ സ്ഥലത്ത് ഞായറാഴ്ച ദിവസങ്ങളിൽ യുവാക്കൾ ബൈക്ക് റേസ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു.
إرسال تعليق