പാകിസ്ഥാൻ പേസര്‍ വഹാബ് റിയാസ് ഇനി കായിക മന്ത്രി

(www.kl14onlinenews.com)
(27-Jan-2023)

പാകിസ്ഥാൻ പേസര്‍ വഹാബ് റിയാസ് ഇനി കായിക മന്ത്രി
ഇസ്‌ലാമാദ്: പാകിസ്ഥാൻ പേസര്‍ വഹാബ് റിയാസ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേല്‍ക്കും. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താല്‍ക്കാലിക ചുമതല റിയാസിന് നല്‍കുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്‌സിന്‍ നഖ്‌വി അറിയിച്ചു.

നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന റിയാസ് പാകിസ്താനില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ചുമതലയേല്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് റിയാസ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാകിസ്താനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ട്വന്റി 20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളായി പാകിസ്ഥാൻ സൂപ്പര്‍ ലീഗിലെ വിക്കറ്റ് വേട്ട പട്ടികയില്‍ ഒന്നാമതാണ്.


Post a Comment

Previous Post Next Post