ചെമനാട് പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം ഉയരെ 2023: പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(29-Jan-2023)

ചെമനാട് പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം ഉയരെ 2023:
പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കലാമേള "ഉയരെ 2023" തെക്കിൽ പറമ്പ ഗവണ്മെന്റ് യു. പി സ്കൂളിൽ വച്ചു നടന്നു . പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കളുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ. സി. ഡി. എസ് സൂപ്പർവൈസർ ബിൻസി സ്വാഗതം പറഞ്ഞു. പാരാ ഗെയിംസിൽ ഉന്നത നേട്ടം കൈവരിച്ച സൈനുദ്ധീൻ ചെമ്മനാട്, ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച അഭിഷേക് വി, ആദിത്യ ബാബു എന്നിവരെ അനുമോദിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഭിന്നശേഷിക്കാർക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. പരിപാടിയിൽ ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദീൻ തെക്കിൽ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ ഗംഗധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ കെ എ , മെമ്പർമാരായ രാജൻ കെ പൊയ്‌നാച്ചി, മറിയ മാഹിൻ, അമീർ പാലോത്ത് , ജയൻ സി, ചന്ദ്രശേഖരൻ കുളങ്ങര, മൈമൂന, നിസാർ ടി പി, ആസിയ മുഹമ്മദ്‌, രേണുക ഭാസ്‌ക്കർ , എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post