എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; സർക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് കോൺ​ഗ്രസ്

(www.kl14onlinenews.com)
(01-Jan-2023)

എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; സർക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് കോൺ​ഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് ഉണ്ടായത്. വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1721 രൂപ, കൊൽക്കത്തയിൽ 1870 രൂപ, ചെന്നൈ 1917 രൂപയുമായി. ​ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമില്ല.
വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചത് ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയേയും ബാധിച്ചേക്കും. വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. 'വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോൾ 25 രൂപ കൂടി. ഇതൊരു തുടക്കം മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ പുതുവത്സര സമ്മാനമാണിത്,' കോൺ​ഗ്രസ് ട്വീറ്റ് ചെയ്തു.
ഇന്ധന വില വർധനയിൽ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കും. എന്നാൽ അന്താരാഷ്ട്ര നിരക്ക് കുറഞ്ഞിട്ടും എന്തുകൊണ്ട് നിരക്ക് കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാചക വാതക വില കുതിച്ചുയരുകയാണ്. അവശ്യസാധനങ്ങളുടെ വില വർധിക്കുന്നതും ജനങ്ങളെ ബു​ദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم