പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

(www.kl14onlinenews.com)
(01-Jan-2023)

പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ആലപ്പുഴ:
തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരെയോടാണ് അപകടമുണ്ടായത്. ഡിസിആര്‍ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. സംഭവ സമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്താണ് നിന്നത്. പൊലീസ് ജീപ്പും ബൈക്കും സ്ഥലത്ത് നിന്നും മാറ്റി. ആലപ്പുഴ ബീച്ചിലെ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post