പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

(www.kl14onlinenews.com)
(05-Jan-2023)

പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി
തൃശൂര്‍: പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശ്ശൂര്‍ ജില്ലയിലെ നഴ്സുമാരുടെ സൂചനാ സമരം തുടങ്ങി. യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമര രംഗത്തുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേ കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ടറേറ്റില്‍ അവസാനിക്കും. മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന തല സമരം നടത്തുമെന്ന് യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.
അത്യാഹിത വിഭാഗം അടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

Post a Comment

أحدث أقدم