'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും, 136 ദിവസങ്ങൾ‌, 4000 കിലോമീറ്റർ, നൂറിലധികം പൊതുയോഗങ്ങൾ; ജോഡോ യാത്രയുടെ സമാപനത്തിൽ വികാരാധീനനായി രാഹുൽ

(www.kl14onlinenews.com)
(30-Jan-2023)

'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും,
136 ദിവസങ്ങൾ‌, 4000 കിലോമീറ്റർ, നൂറിലധികം പൊതുയോഗങ്ങൾ; ജോഡോ യാത്രയുടെ സമാപനത്തിൽ വികാരാധീനനായി രാഹുൽ
ശ്രീനഗര്‍:
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വികാരാധീനനായി രാഹുൽ ഗാന്ധി. നിർ‌ഭയനാകാൻ തന്നെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചെന്ന് രാഹുൽ.കനത്ത മ‍ഞ്ഞ് അവഗണിച്ച് രാഹുലിനെ ശ്രവിക്കാൻ നിരവധി പേർ എത്തിയിരുന്നു. രാഹുൽ യാത്ര അവസാനിപ്പിക്കുമ്പോൾ പരിപാടിയെ രാഷ്ട്രീയ വിജയമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് എതിരായി കുരുത്തുറ്റ സംഖ്യത്തിന് ഇത് വഴിവെയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ തുടക്കം.
136 ദിസങ്ങൾ‌ കൊണ്ട് 4000 കിലോമീറ്റർ താണ്ടിയാണ് രാഹുൽ ഗാന്ധി നയിച്ച യാത്ര ശ്രീനഗറിൽ സമാപിച്ചത്.

ജമ്മുകശ്മീരിലൂടെ പദയാത്ര നടത്താന്‍ ഒരു ബിജെപി നേതാവിനും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കനത്ത മഞ്ഞുവീഴ്ച്ചക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഭയമില്ലാതെ ജീവിക്കാനാണ് രാഷ്ട്രപിതാവ് ഗാന്ധിജിയും തന്റെ കുടുംബവും പഠിപ്പിച്ചതെന്ന് രാഹുല്‍ പറഞ്ഞു. അല്ലാത്തപക്ഷം മരിക്കുന്നതിന് തുല്ല്യമാണ്. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് സംഭവിച്ചത്. ജമ്മുകശ്മീരിലെ ജനങ്ങള്‍ ഗ്രനേഡ് അല്ല, പകരം സ്‌നേഹം സമ്മാനിച്ചുവെന്നും രാഹുല്‍ പറഞ്ഞു.


'സുരക്ഷാ ജീവനക്കാന്‍ കശ്മീരിലൂടെയുള്ള കാല്‍നടയാത്ര ഒഴിവാക്കി വാഹനത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്നെ വെറുക്കുന്നവര്‍ക്ക് എന്റെ തൂവെള്ള ടീ ഷര്‍ട്ട് ചുമപ്പ് നിറം കലര്‍ത്താന്‍ ഞാന്‍ ഒരു അവസരം നല്‍കിയതാണ്.' എന്നാണ് രാഹുലിന്റെ പരാമര്‍ശം.

നാല് കുട്ടികള്‍ എന്റെ അടുത്തേക്ക് വന്നു. അവര്‍ യാചകരായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചു. അവര്‍ തണുത്ത് വിറക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ അവര്‍ ഭക്ഷണവും കഴിച്ചിരുന്നിരിക്കില്ല. അവര്‍ക്ക് ധരിക്കാന്‍ സാധിക്കാത്ത ജാക്കറ്റും കമ്പിളിയും ഞാനും ഉപേക്ഷിക്കുകയായിരുന്നു. ഞാന്‍ ഒരു പാട് പഠിച്ചു. വളരെ വേദന അനുഭവപ്പെട്ട ഒരു ദിനം, ആറോ, ഏഴോ മണിക്കൂര്‍ നടക്കുകയെന്നത് വിഷമകരമായിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. അപ്പോഴാണ് ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്ക് ഓടിയെത്തുന്നത്. ചില കാര്യങ്ങള്‍ എഴുതിയ കത്ത് എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ ദൂരേക്ക് ഓടിപ്പോയി. അത് ഞാന്‍ തുറന്ന് വായിച്ചു. ആ നിമിഷം എന്റെ വേദന അപ്രത്യക്ഷമായി.

അവള്‍ എഴുതിയത് ഇപ്രകാരമായിരുന്നു;

'നിങ്ങളുടെ കാല്‍മുട്ട് വേദനിക്കുന്നത് എനിക്ക് അറിയാം. കാലില്‍ സമ്മര്‍ദം വരുമ്പോള്‍ അതിന്റെ വേദന നിങ്ങളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. എനിക്ക് നിങ്ങളോടൊപ്പം നടക്കാന്‍ കഴിയില്ല, പക്ഷേ എന്റെ ഹൃദയം നിങ്ങളൊടൊപ്പമുണ്ട്. കാരണം നിങ്ങള്‍ എനിക്കും എന്റെ ഭാവിക്കും വേണ്ടി കൂടിയാണല്ലോ നടക്കുന്നത്.'

യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനെ കൂടാതെ പ്രിയങ്കാ ഗാന്ധി, ജമ്മുകശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരും സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്

ജനങ്ങൾ ഒപ്പം നിന്നതാണ് യാത്രയിൽ തനിക്ക് ഊർജ്ജമായതെന്ന് രാഹുൽ ഗാന്ധി സമാപന പ്രസംഗത്തിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയും എന്റെ കുടുംബവും എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്. യാത്ര ഒരിക്കലും ബുദ്ധിമുട്ടേറിയതായിരുന്നില്ലെന്നും മറിച്ച് മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാശ്മീരിലേക്ക് യാത്ര കടന്നപ്പോൾ തനിക്ക് സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു.കാശ്മീരിലേക്ക് വാഹനത്തിൽ പോകണമെന്നും കാൽനടയായി പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിരുന്നു.കാൽനടയായി പോയാൽ, എന്റെ നേരെ ഗ്രനേഡ് എറിയുമെന്നായിരുന്നു ഭരണകുടത്തിന്റെ മുന്നറിയിപ്പ്. എന്നാൽ എന്നെ വെറുക്കുന്നവർക്ക് എന്റെ വെള്ള ടീ ഷർട്ടിന്റെ നിറം ചുവപ്പാക്കി മാറ്റാൻ ഒരു അവസരം നൽകാമെന്ന് ഞാൻ കരുതി.

സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചത്

എന്നാൽ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഇവിടെയുള്ള ജനങ്ങൾ ഗ്രനേഡ് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചത്. കാശ്മീരിൽ ഇതുപോലൊരു യാത്ര നടത്താൻ താൻ ബി ജെ പിയെ വെല്ലുവിളിക്കുകയാണ്. ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. അവർ അത് ചെയ്യില്ല. അവർക്ക് അനുവാദം ലഭിക്കാത്തതിനാല്ല, മറിച്ച് അവർക്ക് അതിനുള്ള ധൈര്യമില്ലാത്തതിനാലാണ്

വേർപാടിന്റെ വേദന മനസിലാകും

അക്രമത്തിന്റെ വേദന തനിക്ക് മനസിലാകും, എന്നാൽ മോദിയേയും അമിത് ഷായേയും പോലെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്ക് ആ വേദന മനസിലാകില്ല. ഇന്ദിരാഗാന്ധയുടേയും രാജീവ് ഗാന്ധിയുടേയും കൊലപാതകങ്ങൾ പരാമർശിച്ച് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. 'വേർപാടിന്റെ വേദന ഒരു സൈനികന്റെ കുടുംബം മനസ്സിലാക്കും, പുൽവാമയിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബം മനസ്സിലാക്കും, കാശ്മീരിലെ ജനങ്ങൾക്ക് അത് മനസിലാകും', രാഹുൽ ഗാന്ധി പറഞ്ഞു. സൈനികനോ സിആർപിഎഫ് ജവാനോ ഏതെങ്കിലും കശ്മീരിയോ ആകട്ടെ - പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിയിക്കുന്ന ഫോൺകോളുകൾ അവസാനിപ്പിക്കുക എന്നതാണ്എന്റെ യാത്രയുടെ ലക്ഷ്യം.

വിദ്വേഷത്തിനും അക്രമത്തിനും എതിരായിരുന്നു

'ലക്ഷക്കണക്കിന് ആളുകളെ കണ്ടു സംസാരിച്ചു. ആ അനുഭവങ്ങൾ നിങ്ങളെ പറഞ്ഞ് മനസിലാക്കാൻ എന്റെ കൈയ്യിൽ വാക്കുകളില്ല. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം, അത് രാജ്യത്തുടനീളം പടരുന്ന വിദ്വേഷത്തിനും അക്രമത്തിനും എതിരായിരുന്നു. ഞങ്ങൾക്ക് അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. സത്യത്തിൽ ഇത്രയും സ്നേഹം നിറഞ്ഞ പ്രതികരണം ആരും പ്രതീക്ഷിച്ചിരുന്നില്ല', രാഹുൽ പറഞ്ഞു.

Post a Comment

أحدث أقدم