1100 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആരാധകനെത്തി; എതിരേറ്റ് സൽമാൻ ഖാൻ

(www.kl14onlinenews.com)
(04-Jan-2023)

1100 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആരാധകനെത്തി; എതിരേറ്റ് സൽമാൻ ഖാൻ
മുംബൈ :
താരങ്ങളോടുള്ള ഫാൻസിന്റെ കടുത്ത ആരാധനയുടെ നിരവധി കഥകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനെ ഒന്നു നേരിൽ കാണാനായി മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലെത്തിയ ഒരു ആരാധകന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏതാണ്ട് 1100 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ചാണ് ജബൽപൂർ സ്വദേശിയായ സമീർ സൽമാന് അരികിലെത്തി ചേർന്നത്.

ഏറെ കഷ്ടപ്പെട്ട് തന്നെ കാണാനെത്തിയ ആരാധകനെ സൽമാൻ വരവേൽക്കുകയും ഒന്നിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നചിത്രം ടൈഗർ 3 ഉൾപ്പെടെ സൽമാന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാന്റെ ഫാൻസ് ഗ്രൂപ്പുകളിൽ, സമീറും സൽമാനും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സമീറിന്റെ സൈക്കിൾ യാത്രയുടെ വിശേഷങ്ങൾ ശ്രദ്ധ നേടിയത്.

കിസി കാ ഭായ് കിസി കി ജാൻ, ടൈഗർ 3 എന്നിവയാണ് റിലീസിനൊരുങ്ങുന്ന സൽമാൻ ചിത്രങ്ങൾ. ടൈഗർ 3ൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും സൽമാനൊപ്പം അഭിനയിക്കുന്നുണ്ട്

Post a Comment

Previous Post Next Post