സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു

(www.kl14onlinenews.com)
(29-DEC-2022)

സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു
കൊച്ചി :
സംസ്ഥാനത്ത് സ്വർണ വിലയിൽ(Gold Price) ഇന്ന് നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് പവന് 40,040 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5005 രൂപയായി. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39920
ഡിസംബർ 11- 39920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 15- 39,920
ഡിസംബർ 16 - 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20 -39,680
ഡിസംബർ 21 -40,080 
ഡിസംബർ 22- 40,200 
ഡിസംബർ 23- 39,760 
ഡിസംബർ 24- 39,880 
ഡിസംബർ 25- 39,880 
ഡിസംബർ 26- 39,960
ഡിസംബർ 27- 39,960
ഡിസംബർ 28- 40,120 
ഡിസംബർ 29 - 40,040

Post a Comment

أحدث أقدم