കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്ന് മുന്നറിയിപ്പ്; മുസ്ലീം ലീഗിനെതിരേയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

(www.kl14onlinenews.com)
(29-DEC-2022

കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്ന് മുന്നറിയിപ്പ്; മുസ്ലീം ലീഗിനെതിരേയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസർകോട് :കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ നേതൃത്വത്തിനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിനാശകാലേ വിപരീത ബുദ്ധിയെന്ന സ്ഥിതിയാണ് ഇപ്പോഴെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'ഒന്നരവര്‍ഷക്കാലമായി കെപിസിസി ഭാരവാഹികളെ പൂര്‍ണമായി പുനഃസംഘടിപ്പിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റുമാരെ വെച്ചപ്പോള്‍ ഡിസിസി ഭാരവാഹികളെ പുനഃസംഘടിപ്പിച്ചിട്ടില്ല. കുറ്റവും പിതൃത്വവും ആര്‍ക്കാണെന്ന് വെച്ചാല്‍ അവരെല്ലാം ഉത്തരവാദികളാണ്. കോണ്‍ഗ്രസിന്റെ പോക്ക് അപകടകരമായ നിലയിലാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. താഴെതട്ട് വരെയുള്ള പുനഃസംഘടന നടത്തിയേ മതിയാവൂ. ഇല്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധിയെന്ന സ്ഥിതിയാവും.' രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇപ്പോഴത്തെ നേതൃത്വമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ആരൊക്കെ നേതൃത്വത്തിലുണ്ടോ അവര്‍ക്കെല്ലാം ഇതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

മുസ്ലീം ലീഗ് നേതൃത്വത്തിനെതിരേയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. ഘടകകക്ഷികള്‍ നിലപാട് പരസ്യപ്പെടുത്തുന്നത് ശരിയല്ല, ഏത് വിഷയവും മുന്നണിക്കകത്ത് ചര്‍ച്ച ചെയ്ത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Post a Comment

Previous Post Next Post