ഒഫാൻസ് കീഴൂർ എൻ.എ ട്രോഫി ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(30-DEC-2022)

ഒഫാൻസ് കീഴൂർ എൻ.എ ട്രോഫി ലോഗോ പ്രകാശനം ചെയ്തു
കാസർകോട് :
ഒഫാൻസ് കീഴൂരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എൻ.എ. ട്രോഫി 2023 അഖിലേന്ത്യ ഫ്‌ളെഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം കീഴൂർ നാലപ്പാട് റസിഡൻസിൽ വെച്ച് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വൈസ്‌ പ്രസിഡന്റ് & കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായ നാലപ്പാട് എൻഎ ഹാരിസ് എം.എൽ.എ നിർവഹിച്ചു.

എൻ.എ ട്രോഫി ടൂർണമെന്റ് സ്പോൺസർ നാലപ്പാട് ഗ്രൂപ്പ് ചെയർമാൻ ഡോ:എൻ.എ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു,ടൂർണമെന്റ് കമ്മിറ്റി വൈസ്‌ ചെയർമാൻ ടി.എ അസീസ്അ ഹാജി അധ്യക്ഷൻ വഹിച്ചു, കൺവീനർ നാസർ എം.കെ സ്വാഗതവും പ്രസിഡണ്ട് സിദ്ദീഖ് കോയ നന്ദിയും പറഞ്ഞു,പൗര പ്രമുഖർ,പൊതു പ്രവർത്തകർ,ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post