(www.kl14onlinenews.com)
(09-DEC-2022)
ചൗക്കി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ച് ചരിത്ര സെമിനാർ നടത്തി. സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ഇന്നു വരെയുള്ള ഇന്ത്യൻ ചരിത്രത്തെ അവലോകനം ചെയ്തു കൊണ്ടുള്ള ചരിത്രോത്സവ ചെമിനാർ മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് വികസന സമിതി ചെയർമാൻ നിസാർ കുളങ്കര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ബാലകൃഷ്ണൻ ചെർക്കള വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സന്ദേശം സംഘടന, കാൻ ഫെഡ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, നെഹ്റു യുവകേന്ദ്ര , യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സന്ദേശം ലൈബ്രറിയുടെ ആറി മുഖ്യത്തിൽ നടത്തിയ സെമിനാറിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. ചടങ്ങിൽ എം എ കരിം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെകെ.അബ്ദു കാവുഗോളി.അഷ്റഫ്അലി ചെരങ്കൈ.പി എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ. എരിയാൽ അബ്ദുല്ല. ഷാഹുൽ ഹമീദ്. സാബിത്ത്. മോഹനൻ കെ.കെ.പുറം.സുലൈമൻ തോരവളപ്പിൽ.കെ.എച്ച് .മുഹമ്മദ് കുഞ്ഞി.എന്നിവർപ്രസംഗിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു.
إرسال تعليق