ഖത്തറിലേക്കു പെർമിറ്റില്ലാതെ സ്വന്തം വാഹനങ്ങളില്‍ പോകുന്ന പ്രവാസികളെ തിരിച്ചയക്കും: സൗദി

(www.kl14onlinenews.com)
(12-DEC-2022)

ഖത്തറിലേക്കു പെർമിറ്റില്ലാതെ സ്വന്തം വാഹനങ്ങളില്‍ പോകുന്ന പ്രവാസികളെ തിരിച്ചയക്കും: സൗദി
റിയാദ്:ഖത്തറിലേക്കു സ്വന്തം വാഹനങ്ങളില്‍ പോകുന്ന പ്രവാസികള്‍ പെര്‍മിറ്റ് എടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും സൗദി പൊതുസുരക്ഷാ വിഭാഗം. പാര്‍ക്കിങ് റിസര്‍വേഷന്‍ ഇല്ലെങ്കിലും അതിർത്തിയിൽ നിന്നും വാഹനം തിരിച്ചയക്കും. സൗദി അതിര്‍ത്തിയായ സല്‍വ ചെക്ക് പോയിന്റില്‍ ബസുകള്‍ക്ക് ഖത്തറില്‍ പോയി തിരിച്ചുവരാനുള്ള സര്‍വീസ് റിസര്‍വേഷന്‍ ആവശ്യമാണ്.

ഖത്തറിലേക്കു സ്വന്തം വാഹനത്തില്‍ പോകാൻ താൽപര്യമുള്ളവര്‍ 12 മണിക്കൂര്‍ മുൻപേ അവരുടെ വാഹനത്തിനു പെര്‍മിറ്റ് എടുക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു. ഖത്തറിലേക്കു പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് ഹയാ കാര്‍ഡ് ആവശ്യമില്ലെന്നും എന്നാല്‍ ലോകകപ്പ് കാണാൻ ആഗ്രഹിക്കുന്നവർക്ക്‌ അത് ആവശ്യമാണെന്നും നേരത്തെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post