മെസ്സിയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞും ആവേശം; ആരാധകര്‍ക്ക് നേരെ കൈവീശി താരം

(www.kl14onlinenews.com)
(29-DEC-2022)

മെസ്സിയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞും ആവേശം; ആരാധകര്‍ക്ക് നേരെ കൈവീശി താരം
ലോകകപ്പിന്റെ കലാശപ്പോരില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ മെസ്സിപ്പടയുടെ പ്രകടനത്തില്‍ ആരാധകരുടെ ആഘോഷങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ലോകകപ്പുമായി നാട്ടില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പ് നല്‍കിയെങ്കിലും താരങ്ങളെ പിന്തുടര്‍ന്ന് ആരാധകര്‍ സന്തോഷം പങ്കുവെക്കുകയാണ്.

ആരാധകര്‍ക്ക് മുമ്പില്‍പ്പെട്ട ലയണല്‍ മെസിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലയണല്‍ മെസ്സിയുടെ ജനപ്രീതി പതിന്മടങ്ങ് വര്‍ദ്ധിച്ചതായി കാണിക്കുന്നതാണ് ഈ വീഡിയോ. മെസി എവിടെ പോകുന്നുവോ അവിടെയെല്ലാം താരത്തെ പിന്തുടര്‍ന്ന് ആരാധകര്‍ എത്തുന്നു.
ബ്യൂണസ് ഐറിസിലെ ഒബെലിസ്‌കില്‍ പരേഡിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍സ്റ്റാറിന്റെ കാര്‍ തടഞ്ഞാണ് ആരാധകര്‍ എത്തിയത്

സ്പോര്‍ട്ബൈബിളും ഡെയ്ലി മെയിലും റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, റൊസാരിയോയില്‍ തന്റെ അനന്തരവളുടെ പതിനഞ്ചാം ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ മെസ്സിയുടെ കാര്‍ തടഞ്ഞും ആരാധകര്‍ എത്തി. ലോകകപ്പ് വിജയാഘോഷത്തില്‍ പങ്കെടുത്ത് ബ്യൂണസ് അയേഴ്‌സില്‍ നിന്ന് മടങ്ങിയെത്തിയ മെസ്സി റൊസാരിയോയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം അര്‍ജന്റീന വിജയിച്ചപ്പോള്‍ മെസ്സി മത്സരത്തില്‍ രണ്ട് ഗോളുകളാണ് നേടിയത്.

Post a Comment

Previous Post Next Post